Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പി ശശിക്കെതിരായ അൻവറിന്റെ പരാതി പരിഗണിച്ചേക്കും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ നൽകിയ പരാതിയടക്കം നിലനിൽക്കെയാണ് യോഗം ചേരുന്നത്. അൻവറിന്റെ പരാതി യോഗത്തിൽ പരിഗണനയിൽ വന്നേക്കും. നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സംസ്ഥാന സെക്രട്ടറിക്ക് നൽകിയിരുന്നുവെങ്കിലും പി ശശിയുടെ പേര് ഇല്ലായിരുന്നു

ഇതിന് പിന്നാലെയാണ് പി ശശിയുടെ പേര് ചേർത്ത് പുതിയ പരാതി നൽകിയിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അൻവറെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് പാർട്ടി എന്ത് നടപടി സ്വീകരിക്കുമെന്നതാണ് കാണേണ്ടത്. പരാതി ഇന്ന് തന്നെ പരിഗണിക്കണോ അതോ പിന്നീട് പരിഗണിച്ചാൽ മതിയാകുമോ എന്ന കാര്യത്തിൽ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ അഭിപ്രായം നോക്കിയാകും നിലപാട്.

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പിവി അൻവർ വീണ്ടും വാർത്താ സമ്മേളനം വിളിച്ചപ്പോൾ സിപിഎം ഇടപെട്ടിരുന്നു. അൻവറിന്റെ പരാതി പാർട്ടിയുടെ പരിഗണനയിലാണെന്ന് പ്രസ്താവന ഇറക്കിയതോടെയാണ് അൻവർ തത്കാലം നിശബ്ദനായിരിക്കുന്നത്.

Related Articles

Back to top button