Kerala

വിഴിഞ്ഞത്തിലെ ക്രഡിറ്റ് തർക്കം: കല്യാണ വീട്ടിലെ ചെറിയ പ്രശ്‌നങ്ങളെന്ന് ദിവ്യ എസ് അയ്യർ

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ് അയ്യർ. താൻ ചുമതലയേറ്റത് നിരവധി കേസുകൾ തടസ്സം നിൽക്കുന്ന സമയത്താണ്. വിഭവസമാഹരണവും വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം മാറി.

ട്രയൽ റൺ തുടങ്ങിയ ശേഷം മാത്രം 300 കോടി രൂപ സർക്കാർ ഖജനാവിലേക്ക് ജി എസ് ടിയായി എത്തി. വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിന്റെ നിർമാണം ഈ വർഷം തുടങ്ങുമെന്നും ദിവ്യ എസ് അയ്യർ വ്യക്തമാക്കി.

2028 ആകുമ്പോഴേക്കും സ്വകാര്യ നിക്ഷേപം 10,000 കോടിയെത്തുമെന്നാണ് കരുതുന്നത്. തുറമുഖത്ത് നിന്നുള്ള അപ്രോച് റോഡും സർവീസ് റോഡും ഈ വർഷം നിർമിക്കും. ഈ ഘട്ടത്തിലെ തർക്കങ്ങൾ ഏത് കല്യാണ വീട്ടിലും കാണുന്ന തരം നിസാര തർക്കങ്ങളാണെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു

Related Articles

Back to top button
error: Content is protected !!