Sports

2024ലെ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ; ബുമ്ര ടീമിന്റെ നായകൻ, ഇന്ത്യയിൽ നിന്ന് മറ്റൊരു യുവതാരവും

2024ലെ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ജസ്പ്രീത് ബുമ്രയാണ് ടീമിന്റെ നായകൻ. ബുമ്രയെ കൂടാതെ യശസ്വി ജയ്‌സ്വാളാണ് ടീമിലിടം നേടിയ ഏക ഇന്ത്യൻ താരം. രോഹിത് ശർമ, വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവർക്ക് ടീമിലിടം നേടാനായില്ല. ഓസീസ് നായകൻ പാറ്റ് കമ്മിൻസിനും ടീമിൽ ഇടം കിട്ടിയില്ല

ജോഷ് ഹേസിൽവുഡ്, അലക്‌സ് ക്യാരി എന്നിവരാണ് ഓസീസ് ടീമിൽ നിന്നും ടീമിലേക്ക് ഇടം നേടിയത്. മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ ടീമിലെത്തി. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് ടീമുകളിൽ നിന്ന് രണ്ട് പേർ വീതവും ശേഷിക്കുന്നവർ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളിൽ നിന്നുമാണ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് ടീമുകളിൽ നിന്ന് ആരും ഉൾപ്പെട്ടിട്ടില്ല

യശസ്വി ജയ്‌സ്വാളും ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റുമാണ് ഓപണർമാർ. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മൂന്നാമനായി ക്രീസിലെത്തും. പിന്നാലെ ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര. അലക്‌സ് ക്യാരി വിക്കറ്റ് കീപ്പർ. കാമിന്ദു മെൻഡിസ് ശ്രീലങ്കൻ താരം. ജസ്പ്രീത് ബുമ്ര, കീവീസ് താരം മാറ്റ് ഹെന്റി, ജോഷ് ഹേസിൽവുഡ് എന്നിവരാണ് പേസർമാർ. ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജാണ് ടീമിലെ ഏക സ്പിന്നർ

Related Articles

Back to top button
error: Content is protected !!