World
മ്യാൻമർ-തായ്‌ലാൻഡ് ഭൂചലനത്തിൽ മരണസംഖ്യ 150 കടന്നു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മ്യാൻമർ, തായ്‌ലാൻഡ് ഭൂചലനത്തിൽ മരണസംഖ്യ 150 കടന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചു. മ്യാൻമറിൽ മാത്രം 144 പേർ മരിച്ചതായി സൈന്യം അറിയിച്ചു
മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മാൻഡലെ പൂർണമായും തകർന്ന നിലയിലാണ്. സൈനിക ഭരണം നിലവിലുള്ള മ്യാൻമറിൽ ദുരന്തത്തിന്റെ യഥാർഥ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല. തലസ്ഥാനമായ നായ്പിഡോ അടക്കം ആറ് പ്രവിശ്യകളിൽ സൈനിക ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സഹായമായി ഇന്ത്യ 15 ടൺ സാധനങ്ങൾ സൈനിക വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചു. ഇന്നലെ പ്രാദേശിക സമയം 12.50നാണ് റിക്ടർ സ്‌കൈയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.