Sports
ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു; വധു യുപിയിൽ നിന്നുള്ള എംപി പ്രിയ സരോജ്
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. യുപിയിൽ നിന്നുള്ള ലോക്‌സഭാംഗവും സമാജ് വാദി പാർട്ടി നേതാവുമായ പ്രിയ സരോജാണ്(25) വധു. ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് പ്രിയ.
സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവും മൂന്ന് തവണ എംപിയുമായ തുഫാനി സരോജിന്റെ മകളാണ്. അഭിഭാഷക കൂടിയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിംഗ് എംപിയെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിൽ എത്തിയത്
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വഴി വളർന്ന താരമാണ് റിങ്കു സിംഗ്. നിലവിൽ ഇന്ത്യൻ ടി20 ടീമിലെ സ്ഥിരാംഗമാണ്. ഇത്തവണ 13 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ നിലനിർത്തിയത്.