Sports
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിച്ചേക്കും; മത്സരം എഫ് സി ഗോവയുമായി

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിച്ചേക്കും. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ കളിക്കാനാണ് റോണോ ഇന്ത്യയിലെത്തുക. വെള്ളിയാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പിൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണിത്
ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ. എഫ് സി ഗോവക്കെതിരെ ഇന്ത്യയിൽ കളിക്കാൻ റൊണാൾഡോ എത്തിയേക്കും. സെപ്റ്റംബർ 16 മുതൽ ഡിസംബർ 10 വരെയാണ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്
ചാമ്പ്യൻസ് ലീഗിന്റെ പശ്ചിമ മേഖലയിലെ 16 ടീമുകളെയാണ് നാല് ഗ്രൂപ്പുകളായി തിരിക്കുന്നത്. ഇതിൽ പോട്ട് ഒന്നിലാണ് സൗദി അൽ നസർ ക്ലബ്. പോട്ട് മൂന്നിൽ ബഗാനും നാലിൽ ഗോവയുമുണ്ട്. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ അൽ നസ് റും എഫ്‌സി ഗോവയും ഒരു ഗ്രൂപ്പിൽ ഉൾപ്പെടുകയായിരുന്നു.