കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ കുറിച്ച് നിർണായക വിവരം; കുട്ടി കന്യാകുമാരി ട്രെയിനിൽ കയറി
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പോലീസിന് നിർണായക വിവരം ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായി ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. ഇതേ ട്രെയിനിൽ കുട്ടിയുടെ എതിർവശത്ത് ഇരിക്കുകയായിരുന്ന യാത്രക്കാരിയാണ് പോലീസിന് വിവരം കൈമാറിയത്
തിരുവനന്തപുരത്ത് നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പോലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നത് കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോയാണ് പോലീസിന് കൈമാറിയത്. കുട്ടിയുടെ പക്കൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പോലീസിനെ അറിയിച്ചു
കുട്ടിയുടെ വീട്ടുകാർ ഫോട്ടോ കണ്ട് ഇത് തസ്മിത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. വിവരം കന്യാകുമാരി പോലീസിന് കൈമാറിയിട്ടുണ്ട്.