മലയാളികളോട് നടക്കില്ല മക്കളെ; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകാരെ കരുക്കി വിദ്യാര്‍ഥി
തട്ടിപ്പ് വീഡിയോയില്‍ കുടുക്കി
തിരുവനന്തപുരം: ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന് പറ്റിയ മണ്ണല്ല കേരളമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് മലയാളികള്‍. സൈബര്‍ പോലീസുകാരനെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിന് ശേഷം സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റിന് ശ്രമം നടന്നത് തിരുവനന്തപുരത്താണ്.
തട്ടിപ്പ് സംഘത്തെ ക്യാമറയില്‍ പകര്‍ത്തിയാണ് വിദ്യാര്‍ത്ഥി തട്ടിപ്പ് പൊളിച്ചത്. പിന്നാലെ തട്ടിപ്പ് സംഘം ഫോണ്‍ വിളി അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു. പേരൂര്‍ക്കട സ്വദേശി അശ്വഘോഷിനെ ആണ് സൈബര്‍ തട്ടിപ്പ് സംഘം കുടുക്കാന്‍ ശ്രമിച്ചത്. മുംബൈ സൈബര്‍ ക്രൈം പൊലീസെന്ന പേരിലായിരുന്നു തട്ടിപ്പിന് ശ്രമം. ഒരു മണിക്കൂറിലേറെ ഡിജിറ്റല്‍ അറസ്റ്റിന് തട്ടിപ്പ് സംഘം ശ്രമിച്ചെങ്കിലും നടന്നില്ല.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ഒരു മണിക്കൂറോളം നേരം സൈബര്‍ തട്ടിപ്പ് സംഘം വിദ്യാര്‍ത്ഥിയെ കുടുക്കാന്‍ ശ്രമിച്ചെങ്കിലും വലയില്‍ വീഴാതെ വിദ്യാര്‍ത്ഥി തട്ടിപ്പ് പൊളിക്കുകയായിരുന്നു.