Kerala

ഹണി റോസിനെതിരായ സൈബർ ആക്രമണം; എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിൽ

നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ ആദ്യ അറസ്റ്റ്. ഹണി റോസിനെതിരെ സമൂഹ മാധ്യമങ്ങളിൽ അശ്ലീല കമന്റിട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് തുടങ്ങിയവ ചുമത്തിയാണ് അറസ്റ്റ്

നേരത്തെ ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആശ്ലീല കമന്റിട്ട സംഭവത്തിൽ 27 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ഹണി റോസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് താഴെയാണ് നിരവധി പേർ അശ്ലീല കമന്റുകളിട്ടത്

സംഭവത്തിൽ നടി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. അശ്ലീല കമന്റുകളിട്ട 27 പേരുടെ പേരുവിവരങ്ങളും കൈമാറി. പിന്നാലെയാണ് പോലീസ് നടപടികളിലേക്ക് കടന്നത്.

Related Articles

Back to top button
error: Content is protected !!