Kerala
സൗഹൃദത്തിൽ നിന്നും പിൻമാറി; പെരുമ്പാവൂരിൽ പെൺസുഹൃത്തിന്റെ വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

പെരുമ്പാവൂരിൽ പെൺസുഹൃത്തിന്റെ വീടിന് നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ ഇരിങ്ങോളിലാണ് സംഭവം.
കൊല്ലം സ്വദേശി അനീഷാണ് യുവതിയുടെ വീടിനും വാഹനത്തിനും തീവെച്ചത്. അനീഷുമായുള്ള സൗഹൃദത്തിൽ നിന്ന് യുവതി പിൻമാറിയതാണ് പ്രകോപനത്തിന് കാരണം.
യുവതിയുടെ മറ്റൊരു സുഹൃത്തിന്റെ വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ അനീഷിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.