Kerala
കണ്ണൂരിലെ പിഞ്ചുകുഞ്ഞിന്റെ മരണം: കുഞ്ഞിനെ കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി

കണ്ണൂർ പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരിയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ പിതൃസഹോദരിയുടെ മകളാണ് 12 വയസുകാരി. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു
മാതാപിതാക്കൾ മരിച്ച പെൺകുട്ടി കുഞ്ഞിന്റെ സംരക്ഷണയിലായിരുന്നു. പെൺകുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. താമസ സ്ഥലത്തുള്ള കിണറ്റിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടത്
തമിഴ്നാട് സ്വദേശികളായ അക്കമ്മലു-മുത്തു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇവരുടെ കുഞ്ഞിനെ ഇന്നലെ രാത്രിയോടെയാണ് കാണാതായത്. 12 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.