Kerala

കുമളിയിലെ വയോധികന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

കുമളിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വണ്ടിപ്പെരിയാർ കന്നിമാർചോല പുതുപ്പറമ്പിൽ മോഹനന്റെ(65) മരണം കൊലപാതകമെന്ന് കണ്ടെത്തി. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് മോഹനനെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ഇയാളുടെ മകൻ വിഷ്ണുവിനെ(26) പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലാണ് കൊലപാതകം നടത്തിയത്. ബൈക്കിന്റെ സിസി അടക്കാൻ 1500 രൂപ വിഷ്ണു ആവശ്യപ്പെട്ടിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. വിഷ്ണുവിന്റെ അമ്മ കുമാരി വഴക്ക് പറഞ്ഞു തീർത്ത ശേഷം കുളിക്കാനായി പോയി. അമ്മ തിരികെ എത്തിയപ്പോൾ മോഹനൻ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

വഴക്കിനിടയിൽ അച്ഛൻ വീണെന്നും അനക്കമില്ലെന്നും വിഷ്ണു പറഞ്ഞു. തുടർന്ന് കുമാരി നാട്ടുകാരെ സഹായത്തിനായി വിളിച്ചു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിഷ്ണു തടഞ്ഞു. സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വീടിനുള്ളിലെ കോൺക്രീറ്റ് സ്ലാബിൽ മോഹനന്റെ തല നാല് തവണ ഇടിച്ചാണ് വിഷ്ണു കൊലപ്പെടുത്തിയത്.

Related Articles

Back to top button
error: Content is protected !!