Kerala
എൻ എം വിജയന്റെ മരണം: വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ അറസ്റ്റിൽ
വയനാട് ഡിസിസി പ്രസിഡന്റ് എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചു. കേസിലെ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎക്ക് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചോദ്യം ചെയ്യലിന് എത്തുന്നതിൽ ഇളവ് നൽകിയിരുന്നു. ഐ സി ബാലകൃഷ്ണൻ 23, 24, 25 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകും
വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐസി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥ് എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം അപ്പച്ചനെയും ഗോപിനാഥിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.