പാലക്കാട്ടെ നാടോടി യുവതിയുടെ മരണം കൊലപാതകം; ക്രൂര പീഡനത്തിന് ഇരയായി, പ്രതി പിടിയിൽ

പാലക്കാട് ആക്രി പെറുക്കി ജീവിക്കുന്ന യുവതിയെ കോട്ടമൈതാനത്തിന് സമീപം യുവാവ് കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിനിടെയെന്ന് പോലീസ്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കുഴത്തിലും ശരീരത്തിലും ക്രൂരമായി മർദനമേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റു. സംഭവത്തിൽ മീനാക്ഷിപുരം പട്ടഞ്ചേരി മല്ലൻകുളമ്പ് സ്വദേശി എസ് സുബ്ബയ്യനെ(40) കസ്റ്റഡിയിലെടുത്തു
പാലക്കാട് സ്വദേശിയായ 46കാരിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തോർത്ത് തിരുകി. കഴുത്ത് ഞെരിച്ചിട്ടുണ്ട്. പീഡനത്തിന് ശേഷം സുബ്ബയ്യൻ തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ഡോക്ടർമാരാണ് പോലീസിനെ വിളിച്ചത്
30ന് രാത്രി ഒമ്പത് മണിയോടെയാണ് യുവതിയെ ഓട്ടോയിൽ സുബ്ബയ്യൻ ആശുപത്രിയിൽ എത്തിച്ചത്. ഭാര്യയാണെന്നാണ് പറഞ്ഞത്. പോലീസ് എത്തും മുമ്പ് കടന്നുകളയാൻ ശ്രമിച്ച സുബ്ബയ്യനെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥൻ തടഞ്ഞു വെക്കുകയായിരുന്നു.