നവജാത ശിശുവിന്റെ മരണം: പൊക്കിൾ കൊടി മുറിച്ചത് ഡോണ തന്നെ; കുഞ്ഞിന് പാൽ പോലും നൽകിയില്ല
ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കിടപ്പുമുറിയിൽ ആരുമറിയാതെ പ്രസവിച്ച ഡോണ കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചത് വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്ക് താഴെയുമാണ്. മണിക്കൂറുകൾക്ക് ശേഷം ആൺസുഹൃത്തായ തോമസ് ജോസഫിന്റെ പക്കൽ കുഞ്ഞിനെ കൊടുത്തുവിട്ടു
യുവതിയുടെ വീടിന് 60 കിലോമീറ്റർ അകലെ അമ്പലപ്പുഴ തകഴി പാടശേഖരത്തിലെ പുറംബണ്ടിനോട് ചേർന്ന് തോമസ് ജോസഫും സുഹൃത്തും ചേർന്ന് കുഞ്ഞിനെ മറവ് ചെയ്തു. ഏഴിന് പുലർച്ചെയാണ് ഡോണ ജോജി കുഞ്ഞിനെ പ്രസവിച്ചത്.
രാജസ്ഥാനിലെ പഠനകാലത്താണ് ഡോണയും തോമസ് ജോസഫും പ്രണയത്തിലായത്. ഡോണ ഗർഭിണിയാണെന്ന വിവരം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല. പ്രസവദ്ദിന് ദിവസങ്ങൾക്ക് മുമ്പ് വരെ യാത്രകളിലും പൊതുസ്ഥലത്തുമെല്ലാം ഡോണ സജീവമായിരുന്നു.
പൊക്കിൾ കൊടി മുറിക്കൽ അടക്കമുള്ള കാര്യങ്ങൾ ഡോണ തന്നെയാണ് ചെയ്തത്. കുഞ്ഞിന് പാൽ പോലും കൊടുത്തിരുന്നില്ല. ദേഹത്തെ ഫ്‌ളൂയിഡും നീക്കിയിരുന്നില്. 7ന് അർധരാത്രിയോടെയാണ് തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും കുഞ്ഞനെ കൊണ്ടുപോയി മറവ് ചെയ്തത്.