Kerala

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മാവൻ

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം. കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികമാർ പോലീസിന് മൊഴി നൽകി. ഹരികുമാറിന്റെ കുറ്റസമ്മത മൊഴി പോലീസ് ഒന്നുകൂടി ഉറപ്പിക്കും. കുഞ്ഞിന്റെ അമ്മയുടെ സഹോദരനാണ് ഹരികുമാർ

കുഞ്ഞിന്റെ മാതാപിതാക്കളെയും മുത്തശ്ശിയെയും അമ്മാവനെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഹരികുമാർ കുറ്റം സമ്മതിച്ചത്. രാവിലെ മുതലെയുള്ള ചോദ്യം ചെയ്യലിൽ ഹരികുമാർ പോലീസിനോട് തട്ടിക്കയറുന്ന സമീപനമാണ് ആദ്യം സ്വീകരിച്ചിരുന്നത്. തുടർച്ചയായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിൽ ദേഹപരിശോധനകളില്ലെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വീട്ടിലുള്ള ആൾ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസിന് ഉറപ്പായിരുന്നു. തുടർന്നാണ് കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തത്. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരി മകൾ ദേവേന്ദുവാണ് മരിച്ചത്

കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നുവെന്നാണ് ഹരികുമാർ പറഞ്ഞത്. കൃത്യം ഒറ്റയ്ക്ക് ചെയ്തതാണെന്നും ഇയാൾ പറഞ്ഞു. അതേസമയം ആരെയെങ്കിലും സംരക്ഷിക്കാനായി ഹരികുമാർ കുറ്റം ഏറ്റെടുത്തതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്തിന് കുഞ്ഞിനെ കൊവന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനും ഇയാൾക്ക് സാധിച്ചിട്ടില്ല.

Related Articles

Back to top button
error: Content is protected !!