Kerala

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; നിതീഷിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതി നിതീഷിനെ നാട്ടിലെത്തിക്കാൻ പോലീസ് നടപടിയാരംഭിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നിതീഷിനെതിരെ കുണ്ടറ പോലീസ് കേസെടുത്തത്

കേസിൽ നിതീഷിന്റെ അച്ഛനും സഹോദരിയും പ്രതികളാണ്. നിതീഷും വീട്ടുകാരും ചേർന്ന് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതി. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം

വിപഞ്ചികയുടെ മൃതദേഹം ഇന്നലെ റീപോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. ശരീരത്തിലുണ്ടായിരുന്ന പാടുകൾ എംബാം ചെയ്തപ്പോൾ സംഭവിച്ചതെന്നാണ് നിഗമനം. ഒന്നേകാൽ വയസ്സുള്ള മകൾ വൈഭവിയുടെ സംസ്‌കാരം നേരത്തെ ഷാർജയിൽ നടന്നിരുന്നു

Related Articles

Back to top button
error: Content is protected !!