Kerala
എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിനെ ആരോഗ്യവകുപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
![](https://metrojournalonline.com/wp-content/uploads/2025/02/vishnuja-780x470.avif)
മലപ്പുറം എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് പ്രബിനെ ആരോഗ്യവകുപ്പിലെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പ്രബിൻ.
കോടതി റിമാൻഡ് ചെയ്ത പ്രബിൻ നിലവിൽ ജയിലിലാണ്. വിഷ്ണുജയുടെ മരണം ഭർതൃപീഡനത്തെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലും സൗന്ദര്യമില്ലെന്ന് പറഞ്ഞും വിഷ്ണുജയെ പ്രബിൻ നിരന്തരം പീഡിപ്പിച്ചിരുന്നു
കുടുംബത്തിന്റെ പരാതിയിൽ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങൾ ചുമത്തി പ്രബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 മെയ് 14നാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.