Kerala

അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം ഇന്നറിയാം; രാവിലെ 9 മണിക്ക് വാർത്താ സമ്മേളനം

പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം ഇന്നറിയാം. ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാൽ അസോസിയേറ്റ് ഘടക കക്ഷിയാക്കാമെന്ന നിലപാടിലാണ് യുഡിഎഫ്. എന്നാൽ പൂർണമായും ഘടകക്ഷിയാക്കണമെന്ന നിലപാടിലാണ് അൻവർ. രാവിലെ 9 മണിക്ക് അൻവർ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്

നിലപാടിൽ അൻവർ അയവ് വരുത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഇതിനനുസരിച്ചായിരിക്കും യുഡിഎഫ് തുടർ നിലപാട് സ്വീകരിക്കുക. അൻവർ വിഷയത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നാണ് കൺവീനർ അടൂർ പ്രകാശ് ഇന്നലെ പ്രതികരിച്ചത്. അൻവറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്നാണ് തീരുമാനം

പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ എടുക്കാൻ കഴിയില്ലെന്ന സൂചന അൻവറിനെ അടൂർ പ്രകാശ് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!