Kerala
വയനാട് ദുരന്തബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ തീരുമാനം; ബാങ്കേഴ്‌സ് സമിതി ഇന്ന് യോഗം ചേരും
വയനാട് ദുരന്തബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വിവിധ ബാങ്കുകളുടെ പ്രതിനിധികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. ദുരന്തബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന് അഭിപ്രായമുയർന്നിരുന്നു
ദുരന്തബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ ഈടാക്കുന്നതടക്കമുള്ള നടപടികൾ വലിയ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതി തള്ളുകയോ വായ്പകൾക്ക് മൊറോട്ടോറിയം ഏർപ്പെടുത്തുകയോ ചെയ്യാൻ നടപടിയുണ്ടായേക്കും.
ഇതിനകം ഈടാക്കിയ മാസ തവണകൾ തിരിച്ചു നൽകാനുള്ള തീരുമാനത്തിനും സാധ്യതയുണ്ട്. എല്ലാ ബാങ്കുകളുടെയും ഉന്നതാധികാരികൾ യോഗത്തിൽ പങ്കെടുക്കും.