Kerala
കൂട്ടുപുഴയിൽ വാഹനപരിശോധനക്കിടെ 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

കണ്ണൂർ കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുമായി കർണാടക സ്വദേശി ബിഎസ് രാമചന്ദ്രയാണ് പിടിയിലായത്.
കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹനപരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്. പിന്നാലെ വാഹനമോടിച്ച രാമചന്ദ്രയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മതിയായ രേഖകളില്ലാതെ കർണാടകയിൽ നിന്നും കടത്താൻ ശ്രമിച്ച പണമാണ് പോലീസ് കണ്ടെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.