National
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: എഎപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇത്തവണ ജംഗ്പുരയിൽ നിന്ന് ജനവിധി തേടും. നിലവിൽ പ്രതാപ്ഗഞ്ച് എംഎൽഎയാണ് സിസോദിയ. ഈ മണ്ഡലത്തിൽ മോട്ടിവേഷണൽ സ്പീക്കറും അധ്യാപകനുമായ അവാധ് ഓജ മത്സരിക്കും
20 സ്ഥാനാർഥികളുടെ പട്ടികയാണ് എഎപി ഇന്ന് പുറത്തിറക്കിയത്. അടുത്ത വർഷമാദ്യമാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 പേരുള്ള ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക എഎപി കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.
70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി 39 സ്ഥാനാർഥികളെ കൂടിയാണ് എഎപിക്ക് പ്രഖ്യാപിക്കാനുള്ളത്. ജംഗ്പുര സീറ്റ് 2013 മുതൽ എഎപിയുടെ കൈകളിലാണ്.