ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണൽ ഫെബ്രുവരി 8ന്

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എഴുപത് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള പരാതികൾ ഉയരുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. ചോദ്യം ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തലുണ്ട്. ആരോപണങ്ങൾ കമ്മീഷനെ വേദനിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു

വോട്ടെടുപ്പിന്റെ 8, 9 ദിവസം മുമ്പ് വോട്ടിംഗ് യന്ത്രം പരിശോധിക്കും. പ്രവർത്തന സജ്ജമാക്കിയ ശേഷം ഇവ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും. പിന്നീട് വോട്ടിംഗിനായി മാത്രമേ പുറത്തെടുക്കുകയുള്ളുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു

ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 62ലും എഎപിക്കായിരുന്നു വിജയം. ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വെവ്വേറെയാണ് മത്സരിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിൽ ബിജെപിയും കോൺഗ്രസും ആം ആദ്മിയും ആദ്യഘട്ട സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു.

 

Exit mobile version