ഹൈദരാബാദിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവും യുവതിയും വെന്തുമരിച്ചു

ഹൈദരാബാദ് ഖട്‌കേസറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവും യുവതിയും മരിച്ചു. മെഡ്ചാൽ ഖട്‌കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെയാണ് അപകടം നടന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഹൈദരാബാദ് സ്വദേശി ശ്രീറാം(26), ഒപ്പമുണ്ടായിരുന്ന യുവതി എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിന് പിന്നാലെ കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാൻ സാധിച്ചില്ല.

മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലുമാകാതെ കത്തിനശിച്ച നിലയിലാണ്. തീപിടിക്കാനുള്ള കാരണത്തെ കുറിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Exit mobile version