ഷെയ്ക്ക് ഹസീനക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ടുമായി ധാക്ക കോടതി; സംരക്ഷണം തുടർന്ന് ഇന്ത്യ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബംഗ്ലാദേശ് കലാപത്തിൽ ഹസീനയെ പ്രതി ചേർത്തിരുന്നു. ഷെയ്ക്ക് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഷെയ്ക്ക് ഹസീനക്കുള്ള അഭയം ഇന്ത്യ തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതൽ ഷെയ്ക്ക് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹസീനയെ തിരിച്ചയക്കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ കൂട്ടക്കൊലയിൽ ഷെയ്ക്ക് ഹസീനക്കും മന്ത്രിസഭാംഗങ്ങൾക്കും പങ്കുണ്ടെന്നാണ് ഇടക്കാല സർക്കാരിന്റെ നിലപാട്. പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഹസീനയെ മടക്കി കൊണ്ടുവരുമെന്നും ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസ് പറഞ്ഞിരുന്നു.