National
ധൻകറിന്റെ രാജി: പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് നടപടി ആരംഭിച്ചു

ജഗ്ദീപ് ധൻകറിന്റെ രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്് നടപടി തുടങ്ങി. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.
പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇപ്പോഴത്തെ അംഗബലത്തിൽ എൻഡിഎ സ്ഥാനാർഥിക്ക് ജയം ഉറപ്പാണ്. ജഗ്ദീപ് ധൻകറിന്റെ രാജി സർക്കാരിന്റെ വെട്ടിലാക്കിയതോടെ പ്രതിസന്ധി മറികടക്കാൻ പുതിയ ഉപരാഷ്ട്രപതിക്കായുള്ള ചർച്ചകൾ ബിജെപി സജീവമാക്കി
രാംനാഥ് താക്കൂർ, രാജ്‌നാഥ് സിംഗ്, ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയ നിരവധി പേരെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ധൻകറിന്റെ രാജിയുടെ കാരണത്തിൽ കേന്ദ്രം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല