MoviesNational

18 വര്‍ഷത്തെ ദാമ്പത്യം ഔദ്യോഗികമായി അവസാനിച്ചു; നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞു

വിവാഹ മോചനം ചെന്നൈ കോടതി അംഗീകരിച്ചു

തെന്നിന്ത്യ ആഘോഷമാക്കിയ സെലിബ്രിറ്റി കല്യാണം ഒടുവില്‍ വിവാഹ മോചനത്തില്‍ കലാശിച്ചു. തമിഴ് നടനും പ്രൊഡ്യൂസറുമായ ധനുഷും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹ മോചനം ഔദ്യോഗികമായി അംഗീകരിച്ചു. ദാമ്പത്യ പ്രശ്‌നത്തെ തുടര്‍ന്ന് ഒത്തുപോകാനാകില്ലെന്ന് വ്യക്തമായതോടെ ഇരുവരും തമ്മിലുള്ള വിവാഹ മോചനം അംഗീകരിച്ചതായി ചെന്നൈ കുടുംബ കോടതി വ്യക്തമാക്കി.

‘സുഹൃത്തുക്കള്‍, ദമ്പതികള്‍, മാതാപിതാക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിങ്ങനെയുള്ള 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം. വളര്‍ച്ചയുടെയും ധാരണയുടെയും ക്രമീകരണത്തിന്റെയും ഒന്നായിരുന്നു ഈ യാത്ര. ഇന്ന് ഞങ്ങള്‍ നമ്മുടെ പാതകള്‍ വേര്‍തിരിക്കുന്ന ഒരു സ്ഥലത്താണ് നില്‍ക്കുന്നത്. വേര്‍പിരിയാനുള്ള തീരുമാനം അറിയിച്ച് ഐശ്വര്യ ഒരു ഔദ്യോഗിക കുറിപ്പും പങ്കുവച്ചു.

ധനുഷിന് 21ഉം ഐശ്വര്യക്ക് 23 വയസ്സും പ്രായമുള്ളപ്പോഴാണ് ഇരുവരുടെയും വിവാഹം 2004ല്‍ കഴിഞ്ഞത്. തമിഴ് സിനിമാ ലോകം ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ഇത്. ആദ്യഘട്ടത്തില്‍ സുന്ദരമായി മുന്നോട്ടുപോയ ദാമ്പത്യ ജീവിതത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടുകളുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും 2022 ജനുവരിയില്‍ ഔദ്യോഗികമായി വേര്‍പ്പിരിയില്‍ പ്രഖ്യാപിക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് കേസ് കോടതിയിലെത്തിയതും ഇപ്പോള്‍ വിധിയായിരിക്കുന്നതും.

കേസ് മുമ്പ് മൂന്ന് തവണ പരിഗണിച്ചിരുന്നു, എന്നാല്‍ ധനുഷോ ഐശ്വര്യയോ ആ സെഷനുകളില്‍ പങ്കെടുത്തില്ല. വ്യാഴാഴ്ച, ഐശ്വര്യ കോടതിയില്‍ ഹാജരാകുകയായിരുന്നു.

2022 ജനുവരി 17 ന്, ധനുഷ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഐശ്വര്യയുമായുള്ള വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.

നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയായ നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ വൈകിപ്പിച്ചതിന് നടി നയന്‍താരയെ വിമര്‍ശിച്ചതിന് പിന്നാലെ ധനുഷ് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2015ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ നാനും റൗഡി ധാനില്‍ നിന്നുള്ള മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ ധനുഷ് അനുമതി നിഷേധിച്ചതായി ആരോപണമുണ്ട്. നയന്‍താര നായികയായി എത്തിയ ചിത്രം നിര്‍മ്മിച്ചത് ധനുഷ് ആയിരുന്നു.ഇപ്പോള്‍, നയന്‍താര സമ്മതമില്ലാതെ ദൃശ്യങ്ങള്‍ ഉപയോഗ

Related Articles

Back to top button
error: Content is protected !!