കാസർകോട് മുതൽ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തിയെന്ന് ധർമരാജൻ
ബിജെപിക്ക് വേണ്ടി കാസർകോട് മുതൽ തിരുവനന്തപുരം വരെ കള്ളപ്പണം എത്തിച്ചതായി ധർമരാജന്റെ മൊഴി. കാസർകോട് പോയി കോഴിക്കോട് മേഖല സെക്രട്ടറിക്ക് നൽകിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെ നൽകിയെന്നാണ് മൊഴി. ആകെ എട്ട് കോടി കവർച്ച ചെയ്യപ്പെട്ടെന്നും ആദ്യ അന്വേഷണത്തിന്റെ ഭാഗമായി നൽകിയ മൊഴിയിൽ പറയുന്നു
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ എത്തിച്ചത് 41 കോടി രൂപയാണ്. കർണാടകയിൽ നിന്ന് നേരിട്ടെത്തിച്ചത് 14 കോടിയോളം രൂപ. എട്ട് കോടി കവർച്ച ചെയ്യപ്പെട്ടു. മൂന്നരക്കോടി കൊടകരയിൽ കവർന്നെന്നും നാലര കോടി സേലത്ത് വെച്ച് കവർന്നെന്നും ധർമരാജന്റെ മൊഴിയിൽ പറയുന്നു
കണ്ണൂരിൽ 1.40 കോടി നൽകിയെന്നും തൃശ്ശൂരിലെത്തിയത് 12 കോടിയാണെന്നും തിരുവനന്തപുരത്ത് പത്ത് കോടിയിലേറെ രൂപ നൽകിയെന്നും 2021 തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയെന്നാണ് ധർമരാജൻ വെളിപ്പെടുത്തിയത്