Kerala

ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് ആലത്തൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഹയെയാണ്(24) മരിച്ച നിലയിൽ കണ്ടത്.

ഇന്നലെ രാത്രി 12.30ന് കട്ടിലിൽ നിന്ന് താഴെ വീണുകിടക്കുന്ന നിലയിലാണ് നേഹയെ കണ്ടത്. രാത്രി 10 മണിയോടെയാണ് ഭർത്താവിനും രണ്ടര വയസ്സുള്ള മകൾക്കുമൊപ്പം നേഹ ഉറങ്ങാൻ കിടന്നത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്നപ്പോഴാണ് നേഹയെ താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടെന്ന് പ്രദീപ് പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിയാണ് നേഹ.

Related Articles

Back to top button
error: Content is protected !!