National

ധർമസ്ഥലയിലെ വെളിപ്പെടുത്തൽ: സാക്ഷി കാണിച്ചു കൊടുത്ത 13 ഇടങ്ങളിൽ ഇന്ന് തന്നെ പരിശോധന

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്‌തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ ഇന്ന് പരിശോധന നടക്കും. മൃതദേഹം മറവ് ചെയ്‌തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിലാണ് പരിശോധന. പഞ്ചായത്തിൽ നിന്ന് കുഴിയെടുക്കാൻ ആളുകളെ എത്തിക്കാൻ എസ് ഐ ടി നിർദേശം നൽകി.

ധർമസ്ഥലയിലെ 13 ഇടങ്ങളാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന് സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഈ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട്. ഇതിൽ സർക്കാരിന് കീഴിലുള്ള സ്ഥലങ്ങളും വനംവകുപ്പിന് കീഴിലുള്ള സ്ഥലങ്ങളുമുണ്ട്

ധർമസ്ഥല ട്രസ്റ്റിന് കീഴിലും മറ്റ് സ്വകാര്യ വ്യക്തികളുടെ പേരിലും ഉള്ള ഭൂമിയിൽ പരിശോധന നടത്തുന്നതിന് എസ് ഐ ടിക്ക് കോടതിയുടെ അനുമതി വേണ്ടി വരും. അതേസമയം ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ നിഷേധിച്ച് ധർമസ്ഥല പഞ്ചായത്ത് രംഗത്ത് വന്നു. ശുചീകരണ തൊഴിലാളി കാണിച്ച് നൽകിയ ഇടങ്ങളിൽ ആത്മഹത്യകളോ അജ്ഞാത മൃതദേഹമോ കണ്ടെത്തിയ സംഭവങ്ങളാകാമെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറയുന്നത്.

Related Articles

Back to top button
error: Content is protected !!