Kerala
ധർമസ്ഥല വെളിപ്പെടുത്തൽ: പോയിന്റ് നമ്പർ ഒന്നിൽ ഒന്നും കണ്ടെത്തിയില്ല, കൂടുതൽ കുഴിച്ച് പരിശോധിക്കും

ധർമസ്ഥലയിലെ വെളിപ്പെടുത്തൽ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിന്റ് നമ്പർ ഒന്നിൽ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ്. കനത്ത മഴ ആയതിനാൽ സ്ഥളത്ത് ഉറവയും വെള്ളക്കെട്ടുമാണ് നിലവിലുള്ളത്. മൂന്നടി താഴ്ചയിൽ കുഴിച്ച് നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല.
പുഴക്കര ആയതിനാൽ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്‌കരമാണെന്ന് അന്വേഷണ സംഘം പറയുന്നു. കൂടുതൽ പോയിന്റുകളിൽ പരിശോധന നടത്തുന്ന കാര്യം ആലോചിച്ച് വരികയാണ്. ഐജി അനുചേതും എസ് പി ജിതേന്ദ്ര കുമാറും സ്ഥലത്തുണഅട്
കൂടുതൽ പരിശോധനക്ക് ജെസിബി എത്തിച്ചിട്ടുണ്ട്. സാക്ഷിക്ക് തൃപ്തിയാകുന്നതുവരെ കുഴിക്കാൻ തയ്യാറാണെന്നും നിലവിൽ ഉറവയും വെള്ളക്കെട്ടും ഉള്ളതിനാൽ മൺവെട്ടി തുടങ്ങിയ ഉപകരണങ്ങൾ കൊണ്ട് കൂടുതൽ കുഴിക്കാനാകുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.