Movies
ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് നിരാശ; ഗോൾഡൻ ഗ്ലോബിൽ നേട്ടമുണ്ടാക്കാനായില്ല
ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരമില്ല. ഗോൾഡൻ ഗ്ലോബ് പുരസ്‌കാര വേദിയിൽ രണ്ട് വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിച്ചത്. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലേക്കായിരുന്നു മത്സരം
മികച്ച ഇംഗ്ലീഷിതര ഭാഷ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് നേടി. സംവിധാന മികവിന് ബ്രാഡി കോർബറ്റിനും പുരസ്‌കാരം സ്വന്തമായി. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രാഡി ഗോൾഡൻ ഗ്ലോബ് നേടിയത്
അന്താരാഷ്ട്ര വേദികളിൽ നിരവധി പുരസ്‌കാരങ്ങൾന നേടിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. 77ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.