Movies
പുഷ്പ 2 റിലീസിനിടെയുണ്ടായ ദുരന്തം: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ ഹൈക്കോടതിയിൽ

പുഷ്പ 2 റിലീസ് ദിവസം ഹൈദരാബാദിലെ തീയറ്ററിലുണ്ടായ ദുരന്തത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചു. സന്ധ്യ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു
അല്ലു അർജുനെ കൂടാതെ തീയറ്റർ ഉടമകൾക്കും സുരക്ഷാ ജീവനക്കാർക്കുമെതിരെയും കേസെടുത്തിരുന്നു. ഡിസംബർ നാലിനാണ് സന്ധ്യ തീയറ്ററിൽ ദാരുണമായ അപകടമുണ്ടായത്. അല്ലു അർജുനും റിലീസ് ദിവസം തീയറ്ററിലെത്തിയിരുന്നു
അല്ലു അർജുനും നടി രശ്മിക മന്ദാനയും തീയറ്ററിലെത്തുന്നത് അറിഞ്ഞ് ആരാധകർ കൂട്ടംകൂടുകയായിരുന്നു. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.