Kerala

സസ്‌പെൻഷനിലായിട്ടും അച്ചടക്ക ലംഘനം തുടരുന്നു; എൻ പ്രശാന്തിനെതിരെ കടുത്ത നടപടിക്ക് സർക്കാർ

സസ്‌പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസിനെതിരെ വകുപ്പുതല അന്വേഷണത്തിന് എൻക്വയറി ഓഫീസറെ നിയമിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാൻ സർക്കാർ. ചാർജ് മെമ്മോയ്ക്കുള്ള പ്രശാന്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് സർക്കാർ. മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് തിരിച്ച് വിശദീകരണം ചോദിച്ച നടപടി അസാധാരണമായിരുന്നു. പ്രശാന്തിന്റെ വിശദീകരണ കത്തിന് മറുപടി നൽകേണ്ട ബാധ്യത തനിക്കില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്

സസ്‌പെൻഷനിലായിട്ടും അച്ചടക്ക ലംഘനം തുടരുന്ന പ്രശാന്തിനെതിരെ നടപടി കടുപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെയും വ്യവസായ വകുപ്പ് മുൻ ഡയറക്ടർ കെ ഗോപാലകൃഷ്ണനെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.

പിന്നാലെ ചാർജ് മെമ്മോ ഞെട്ടിയപ്പോൾ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുകയായിരുന്നു പ്രശാന്ത്. ഏഴ് ചോദ്യങ്ങൾക്ക് വിശദീകരണം നൽകാതെ മെമ്മോയ്ക്ക് മറുപടി തരില്ലെന്നാണ് പ്രശാന്ത് കത്തിൽ പറഞ്ഞത്. ചർജ് മെമ്മോ ലഭിച്ച് 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ്.

Related Articles

Back to top button
error: Content is protected !!