National

വളര്‍ത്തുനായ കുരച്ചു; ഗൃഹനാഥനെയും കുടുംബത്തെയും വീട്ടില്‍ കയറി തല്ലി സ്ത്രീകള്‍

പത്ത് പേര്‍ക്കെതിരെ കേസ് എടുത്തു

വളര്‍ത്തുനായ കുരച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗൃഹനാഥനെയും കുടുംബത്തെയും വീട്ടില്‍ക്കയറി ആക്രമിച്ചു ഒരു കൂട്ടം സ്ത്രീകള്‍. പച്ചക്കറി വ്യാപാരിയെയും കുടുംബത്തെയുമാണ് അയല്‍വാസികളായ സ്ത്രീകള്‍ സംഘം ചേര്‍ന്ന് തല്ലിയത്. ഗൃഹനാഥനയേയും ഭാര്യയേയും ഇവരുടെ മകളെയുമാണ് സ്ത്രീകൾ ആക്രമിച്ചത്.

മുംബൈയിലെ താനയിൽ ഞായറാഴ്ചയായിരുന്നു സംഭവം. നായ കുരച്ചുവെന്ന് പറഞ്ഞ് ഇവര്‍ ബഹളം വെക്കുകയും വീടിന് നേരെ കല്ലെറിയുകയുമായിരുന്നു. സംഭവത്തില്‍ പത്ത് സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തു. താനെ കല്യാണ്‍ സ്വദേശിയായ പച്ചക്കറി വ്യാപാരിയെയും ഭാര്യയെയും മകളെയും ആക്രമിച്ചതിനാണ് അയല്‍ക്കാരായ സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തത്.

പ്രതികളായ സ്ത്രീകളും അയല്‍ക്കാരനായ പച്ചക്കറി വ്യാപാരിയും തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച വ്യാപാരിയുടെ വളര്‍ത്തുനായ കുരയ്ക്കുന്നതിനെച്ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായതിനെതുടര്‍ന്ന് പ്രകോപിതരായ സ്ത്രീകള്‍ വ്യാപാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഇവരെ ആക്രമിക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!