അന്ധമായി എതിർക്കരുത്; മദ്യ ഉത്പാദന കേന്ദ്രത്തിൽ ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് മന്ത്രി എംബി രാജേഷ്

മദ്യനിരോധനം കേരളത്തിൽ സാധ്യമല്ലെന്നും മദ്യവർജനം മാത്രമേ നടക്കുകയുള്ളൂവെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ്. മേനോൻപാറയിലെ മദ്യ ഉത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രതികരണം. ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്നും മലമ്പുഴ ഡാമിലെ വെള്ളമാണ് ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു
അന്ധമായി എതിർക്കരുത്. നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിർക്കരുത്. ആശങ്കകളുണ്ടെങ്കിൽ എല്ലാം പരിഹരിച്ച് മുന്നോട്ടു പോകും. ഇതിനായി ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ഉദ്ഘാടന ചടങ്ങിൽ നിന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് വിട്ടുനിന്നു
പങ്കെടുക്കില്ലെന്ന കാര്യം നേരത്തെ തീരുമാനിച്ചതാണെന്ന് പ്രസിഡന്റ് രേവതി ബാബു പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തില്ല. അതേസമയം പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പ് തള്ളി വികെ ശ്രീകണഅഠൻ എംപി ചടങ്ങിൽ പങ്കെടുത്തു.