National

ബന്ധം കൂടുതൽ വഷളാക്കരുത്; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള സംഘർഷാവസ്ഥ കൂടുതൽ വഷളാവാതാരിക്കാൻ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫൻ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രശ്‌നം രൂക്ഷമാകാതിരിക്കാൻ ഇരു സർക്കാറുകളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതൽ വഷളാകുന്നില്ലെന്ന് ഇന്ത്യ- പാകിസ്ഥാൻ സർക്കാരുകൾ ഉറപ്പാക്കണമെന്നും സ്റ്റീഫൻ ദുജ്ജാറിക് പറഞ്ഞു

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. ആക്രമൺ എന്ന പേരിൽ ഇന്ത്യൻ വ്യോമസേന അഭ്യാസപ്രകടനവും ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ കമാൻഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങൾ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്. നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനവും വിജയകരമായി പൂർത്തിയാക്കി.

Related Articles

Back to top button
error: Content is protected !!