നടന്റെ പേര് എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല; ഒരാൾ കാരണം സിനിമ ക്രൂശിക്കപ്പെടരുത്: വിൻസി

സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനെ തുടർന്ന് നടനെതിരെ താരസംഘടനക്ക് പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് നടി വിൻസി അലോഷ്യസ്. ആ നടന്റെ പേരും സിനിമയുടെ പേരും പുറത്തു പറയരുതെന്ന് പരാതിയിൽ പ്രത്യേകം പറഞ്ഞിരുന്നു. അത് എങ്ങനെയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയതെന്ന് അറിയില്ലെന്നും വിൻസി പറഞ്ഞു
ഒരാളുടെ മോശം പെരുമാറ്റം കൊണ്ട് ഒരു സിനിമ മൊത്തം അതിന്റെ പ്രശ്‌നങ്ങൾ അനുഭവിക്കരുത്. അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങാനുള്ള സിനിമകളുടെ വിജയപരാജയങ്ങളെ ബാധിക്കരുതെന്ന് കരുതിയാണ് പേര് വെളിപ്പെടുത്താതിരുന്നതെന്നും വിൻസി വ്യക്തമാക്കി
ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോൾ ആദ്യം ഒറ്റക്കായിരുന്നുവെങ്കിലും പിന്നീട് ഒരുപാട് പേർ പിന്തുണയുമായി എത്തി. സിനിമാ രംഗത്തുള്ള എല്ലാ സംഘടനകളും ബന്ധപ്പെടുകയും അതിന്റെ നിയമ നടപടികൾ പറഞ്ഞു തരികയും ചെയ്തിരുന്നുവെന്നും വിൻസി അറിയിച്ചു.