Kerala

അൻവറിന് മുന്നിൽ ഇനി വാതിൽ തുറക്കില്ല; രാജ് ഭവൻ ആർഎസ്എസിന്റെ വേദിയാക്കരുതെന്നും സതീശൻ

പിവി അൻവറിന് മുന്നിൽ ഇനി വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിന്റെ പ്രസ്താവനകൾക്ക് മറുപടിയില്ല. എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ടെങ്കിലും പറയുന്നില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് താൻ മറുപടി പറയേണ്ടതില്ലെന്നും സതീശൻ പറഞ്ഞു

ദേശീയപാതയിലെ അപാകതകൾ പിഎസി അന്വേഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് കുഴപ്പമെന്നും സതീശൻ ചോദിച്ചു. അഴിമതിയെ കുറിച്ചും അപാകതകളെ കുറിച്ചും പഠിക്കാനുള്ള അധികാരം കെസി വേണുഗോപാൽ അധ്യക്ഷനായ സമിതിക്കുണ്ട്. ദേശീയപാത നിർമാണത്തിൽ വ്യാപക അഴിമതി നടന്നിട്ടുണ്ട്. എല്ലാവരും ഉൾപ്പെടുന്ന സമിതിയാണ് പിഎസി

ഭാരത മാതാവിന്റെ ചിത്രം രാജ് ഭവനിൽ വെക്കുന്നത് ശരിയല്ല. രാജ് ഭവൻ ഇത്തരം പരിപാടികൾക്ക് വേദിയാക്കരുത്. രാജ് ഭവൻ ആർ എസ് എസിന്റെ വേദിയാക്കരുത്. സർക്കാരിന് ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പേടിയാണെന്നും സതീശൻ പറഞ്ഞു

Related Articles

Back to top button
error: Content is protected !!