National

ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനാകും

ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ എത്തും. നിലവിൽ എൽ പി എസ് സി മേധാവിയാണ് അദ്ദേഹം. കന്യാകുമാരി സ്വദേശിയാണ്. തിരുവനന്തപുരം വലിയമല ആസ്ഥാനവും ബംഗളൂരുവിൽ യൂണിറ്റുമുള്ള ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറാണ്. ഡോ. വി നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്‌പേസ് കമ്മീഷൻ ചെയർമാനുമായി കേന്ദ്ര സർക്കാർ നിയമിച്ചു.

ഈ രണ്ട് ചുമതലകളും വഹിക്കുന്നവരാണ് സ്വാഭാവികമായി ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്കും എത്തുക. ഐസ്ആർഒ ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. എസ് സോമനാഥ് ഈ മാസം 14നാണ് വിരമിക്കുന്നത്. ഇതിന് പിന്നാലെ വി നാരായണൻ ചുമതലയേൽക്കും. രണ്ട് വർഷത്തേക്കാണ് ഡോ. വി നാരായണന്റെ നിയമനം

വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് വി നാരായണൻ പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!