ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും
![vandana-das](https://metrojournalonline.com/wp-content/uploads/2024/10/vandana-das-780x470.avif)
ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ തുടങ്ങുന്നത്.
പ്രതിയായ സന്ദീപിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഡോക്ടർ വന്ദന ദാസിന്റെ പിതാവ് മോഹൻദാസ് പറഞ്ഞു. പരമാവധി തെളിവുകൾ പോലീസ് ശേഖരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വബോധത്തോട് തന്നെയാണ് പ്രതി ഇതെല്ലാം ചെയ്തതെന്ന് അദ്ദേഹം പറയുന്നു. മെഡിക്കൽ പരിശോധനയെന്ന ആവശ്യത്തിലൂടെ കേസ് നീട്ടിക്കൊണ്ട് പോകാനാണ് പ്രതി ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
2023 മേയ് 10 രാവിലെ 4.40നാണ് പൂയപ്പള്ളി പോലീസിന്റെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് എത്തിച്ച കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തുന്നത്