National

തമിഴിനെ അപമാനിച്ചു; ഗവര്‍ണര്‍ക്കെതിരെ പോരിനുറച്ച് സ്റ്റാലിന്‍

ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന്

ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി – ഗവര്‍ണര്‍ പോര് മുറുകി. ഹിന്ദി ഭാഷാ മാസാചരണവുമായി ബന്ധപ്പെട്ടാണ് വിവാദം മുറുകുന്നത്. ചെന്നൈയില്‍ നടന്ന ഹിന്ദി മാസാചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി തമിഴ്നാടിനെയും തമിഴ് ഭാഷയെയും അപമാനിച്ചുവെന്നാണ് സ്റ്റാലിനും ഡിഎംകെയും ആരോപിക്കുന്നത്.

സംസ്ഥാന ഗാനമായ തമിഴ് തായ് മൊഴി ആലപിച്ചില്ല. ദ്രാവിഡ് നാട് എന്ന വരി ഒഴിവാക്കിയെന്നുമാണ് ആരോപണം.ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെടുകയും ചെയ്തു. ചെന്നൈ ദൂരദര്‍ശനാണ് ഹിന്ദി ഭാഷാ മാസാചരണം സംഘടിപ്പിച്ചത്. ഹിന്ദി ഭാഷാ വാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു ഗവര്‍ണര്‍ സംസാരിച്ചത്. ഇതാണ് വിമര്‍ശങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

‘ഹിന്ദിക്കെതിരായ വിമര്‍ശനം അനാവശ്യമാണ്. തമിഴ്നാട്ടില്‍ ഹിന്ദി പഠിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ താല്‍പര്യം വളര്‍ന്നുവരുന്നുണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിച്ചാണിച്ചു. കന്നഡ ദിവസ്, മലയാളം ദിവസ്, തെലുങ്ക് ദിവസ്, എന്നിവ ആഘോഷിച്ചാല്‍ ഇവിടെ ചില ആളുകള്‍ അതില്‍ പ്രതിഷേധിക്കുമെന്നും ആര്‍എന്‍ രവി പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തിന്റെ മൂക്കും മൂലയും വരെ ഞാന്‍ സന്ദര്‍ശിച്ചു. നിരവധി ചടങ്ങുകളില്‍ പങ്കെടുത്തു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഹിന്ദി പഠിക്കാനുള്ള താല്‍പര്യം വര്‍ധിച്ച് വരുന്നുവെന്ന് കാണാന്‍ സാധിച്ചുവെന്നും ഗവര്‍ണര്‍ ആര്‍എന്‍ രവി ആരോപിച്ചു.

Related Articles

Back to top button