Kerala

ലഹരി മരുന്ന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

ലഹരി മരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ കോടതി വെറുതെവിട്ടു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഷൈൻ അടക്കമുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. 2015 ജനുവരി 30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

കടവന്ത്രയിലെ ഫ്‌ളാറ്റിൽ നിന്ന് ഷൈനും നാല് യുവതികളും ചേർന്ന് കൊക്കെയ്ൻ പാർട്ടി നടത്തിയെന്നായിരുന്നു കേസ്. പ്രതികൾക്കായി അഡ്വ. രാമൻ പിള്ള അടക്കമുള്ളവരും പ്രോസിക്യൂഷന് വേണ്ടി ജോർജ് ജോസഫുമാണ് ഹാജരായത്.

കാക്കനാട്ടെ ഫോറൻസിക് ലാബിൽ ആയിരുന്നു രക്ത സാമ്പിളുകൾ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാൽ ഈ പരിശോധനയിൽ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്തിയില്ല. 2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. അറസ്റ്റിലായതിന് പിന്നാലെ താൻ കൊക്കെയ്ൻ കൈവശം വച്ചിട്ടില്ലെന്നായിരുന്നു ഷൈൻ ടോം ചാക്കോ പറഞ്ഞിരുന്നത്.

 

 

Related Articles

Back to top button
error: Content is protected !!