Dubai

മയക്കുമരുന്ന് വിതരണം: യുവതിക്ക് അഞ്ചു വര്‍ഷം തടവ്

ദുബൈ: മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ യുവതിക്ക് ദുബൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ ഇവരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. ദുബൈയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് നിരോധിത മയക്കുമരുന്നായ ആംഫിറ്റാമിന്‍ വിതരണം ചെയ്തത്. കേസില്‍ ഇവര്‍ക്കൊപ്പം പിടിയിലായ പരിചയക്കാരനായ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന യുവാവിനെ കോടതി വെറുതേവിട്ടു.

സത്‌വയില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുബൈ പൊലിസിന്റെ മയക്കുമരുന്ന വിരുദ്ധ വിഭാഗം 2024 ഏപ്രില്‍ രണ്ടിന് റെയ്ഡ് നടത്തിയതും മയക്കുമരുന്നുമായി യുവാവിനെ പിടികൂടുന്നതും. മൂത്രം പരിശോധിച്ചായിരുന്നു ആംഫിറ്റാമിനും മെതാംഫിറ്റാമിനും ഇയാള്‍ ഉപയോഗിച്ചതായി ശാസ്ത്രീയമായി കണ്ടെത്തിയത്. ഇയാളെ ചോദ്യംചെയ്തില്‍ നിന്നാണ് വിതരണക്കാരിയായ സുഹൃത്തായ യുവതി പിടിയിലാവുന്നത്.

Related Articles

Back to top button
error: Content is protected !!