National

അടിച്ച ബ്രാന്‍ഡ് ഏതാ…? മദ്യപിച്ച് ലക്ക്‌കെട്ട യുവാവ് കിടന്നുറങ്ങിയത് വൈദ്യുതി ലൈനില്‍

ട്രാന്‍സ്‌ഫോര്‍മര്‍ ഓഫാക്കിയതിനാല്‍ ദുരന്തം ഒഴിവായി

പുതുവത്സരത്തില്‍ മദ്യപിക്കുന്നതും ലക്ക്‌കെട്ട് വഴിയരികില്‍ കിടുന്നുറങ്ങുന്നതുമെല്ലാം ഇന്ത്യന്‍ തെരുവിലെ പതിവ് കാഴ്ചയാണ്. എന്നാല്‍, മദ്യം തലക്ക് പിടിച്ച് കിടന്നുറങ്ങുന്നത് വൈദ്യുതി കമ്പിയിലാണെങ്കിലോ…അതൊരു വല്ലാത്ത മദ്യപാനം തന്നെയാണ്.

ആന്ധ്രാപ്രദേശിലെ പാര്‍വതിപുരം മന്യം ജില്ലയിലാണ് കൗതുകവും ഭീതിയും ഉയര്‍ത്തുന്ന വാര്‍ത്ത വരുന്നത്. മദ്യപിച്ചെത്തിയ യുവാവ് വൈദ്യുത തൂണില്‍ കയറി കമ്പിയില്‍ കിടന്നുറങ്ങിയെന്നാണ് വാര്‍ത്ത. എന്നാല്‍, നാട്ടുകാര്‍ യഥാസമയം ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാലക്കൊണ്ട മണ്ഡലത്തിലെ എം.സിംഗിപുരം ഗ്രാമത്തിലാണ് സംഭവം. യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

.സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുക നല്‍കാന്‍ അമ്മ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് യുവാവ് കൃത്യം നടത്തിയത്. ഇയാളുടെ ആത്മഹത്യ ശ്രമം നാട്ടുകാരെ വലച്ചു. വൈദ്യുതി വിച്ഛേദിച്ച ശേഷം അവര്‍ അദ്ദേഹത്തോട് ഇറങ്ങാന്‍ അപേക്ഷിച്ചു. യുവാവ് കമ്പികളില്‍ കുറച്ചു നേരം കിടന്നതോടെ നാട്ടുകാര്‍ക്ക് ആശങ്കയായി. പിന്നീട് മദ്യത്തിന്റെ കെട്ട് ഇറങ്ങിയപ്പോള്‍ യുവാവ് കമ്പിയില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ഒരു നാടിനെ മുഴുവനും മുള്‍മുനയില്‍ നിര്‍ത്തിയ യുവാവിനെതിരെ ജനങ്ങള്‍ രോഷാകലുരായി. പോലീസ് എത്തി യുവാവിനെതിരെ കേസ് എടുക്കുകയും ചെയ്തു.

അതിനിടെ, തെലങ്കാനയിലെ ഒരു കോടതി മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ട എട്ട് ആളുകളോട് സര്‍ക്കാര്‍ നടത്തുന്ന ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചു. നസ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് കോടതി അസാധാരണമായ വിധി പുറപ്പെടുവിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ജില്ലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി.ഉപനിഷദ്വാനി പ്രതിയെ ജയിലിലേക്ക് അയയ്ക്കുകയോ പിഴ ചുമത്തുകയോ ചെയ്തില്ല. കുറ്റക്കാരോട് ശുചീകരണ തൊഴിലാളികളായി മാറാന്‍ കോടതി ആവശ്യപ്പെട്ടു. പ്രാഥമികാരോഗ്യ കേന്ദ്രം വൃത്തിയാക്കാനും മാലിന്യം നീക്കാനും നിര്‍ദേശം നല്‍കി.

Related Articles

Back to top button
error: Content is protected !!