
ദുബായ്: 31മത് ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ(ഡിഐബിഎസ്)ക്ക് ദുബായ് ഹാര്‍ബറില്‍ തുടക്കമായി. 23 വരെയാണ് ബോട്ട് ഷോ നടക്കുക. 55 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബോട്ട് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ആയിരത്തില്‍ അധികം ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട് 200ല്‍ പരം ആഡംബരകളാണ് നൗകകളാണ് ദുബായ് ഹാര്‍ബറില്‍ എത്തിയിരിക്കുന്നത്.
നിരവധി സന്ദര്‍ശകരും പ്രദര്‍ശകനും ആണ് പരിപാടിയുടെ ഭാഗമാകാന്‍ ദുബായ് ഹാര്‍ബറിലേക്ക് എത്തുന്നത്. വിവിധ ജല കായിക ഇനങ്ങളും ആഡംബര നൗകകളുടെ ആഡംബരത്വം എത്രത്തോളമുണ്ടെന്ന് കണ്ടറിയാനും ജീവിതശൈലികള്‍ക്ക് സാക്ഷിയാവാനും ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ സാധിക്കുന്നതിനൊപ്പം നൗകകളിലെ ആഡംബരവുമായി ബന്ധപ്പെട്ട ഗാഡ്ഗേറ്റുകളും ഇതര ഉപകരണങ്ങളും പരിചയപ്പെടാനുമെല്ലാം രാജ്യാന്തര ബോട്ട് ഷോ അവസരമൊരുന്നുണ്ട്.