Dubai
ദുബൈ മാരത്തോണ്‍: മെട്രോ സമയം 12ന് ദീര്‍ഘിപ്പിക്കും
ദുബൈ: 12ന് ഞായറാഴ്ച നടക്കുന്ന ദുബൈ മാരത്തോണിന് ഗതാഗതം സുഗമമാക്കാന്‍ ലക്ഷ്യമിട്ട് മെട്രോ സമയം ദീര്‍ഘിപ്പിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. ഞായറാഴ്ച സാധാരണ രാവിലെ എട്ടിനാണ് മെട്രോ ഓടി തുടങ്ങാറെങ്കില് 12ന് പുലര്‍ച്ചെ അഞ്ചിന് തന്നെ സര്‍വിസ് ആരംഭിക്കും.
ലോക പ്രസിദ്ധമായ ദുബൈ മാരത്തോണ്‍ രാവിലെ ഏഴിനാണ് ആരംഭിക്കുക. 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാത്തോണില് ആയിരങ്ങളാണ് പങ്കെടുക്കാറ്. 1998ല്‍ ആണ് റോഡിലൂടെയുള്ള മാരത്തോണ്‍ കൂട്ടയോട്ടത്തിന് ദുബൈ തുടക്കമിട്ടത്. പിന്നീട് ഇങ്ങോട്ട് എല്ലാ വര്‍ഷവും ജനപങ്കാളിത്തം ക്രമാനുഗതമായി വര്‍ധിച്ചുവരികയാണ്.