
ദുബായ്: സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാവുന്ന രീതിയില്‍ മണിക്കൂറില്‍ 303 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കോടിച്ച യുവാവിനെ ദുബായില്‍ പോലിസ് അറസ്റ്റ് ചെയ്തു. ആംബുലന്‍സുകള്‍ക്കുള്ള പ്രത്യേക ഭാഗത്തുകൂടിയും വേഗത്തില്‍ സഞ്ചരിക്കുന്ന ട്രക്കുകള്‍ക്കും കാറുകള്‍ക്കുമെല്ലാം ഇടയിലൂടെ കാഴ്ചയ്ക്ക് ഭീതി ജനിപ്പിക്കുന്ന രീതിയിലായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനമെന്ന് പൊലിസ് വ്യക്തമാക്കി.
ബൈക്കിന്റെ വേഗം വ്യക്തമാക്കുന്ന രീതിയിലുള്ള ഫോട്ടോയും വിഡിയോയും ദുബായ് പോലീസ് സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചിട്ടുണ്ട്. ഒരൊറ്റ ചക്രത്തില്‍ കുതിക്കുന്ന ബൈക്കിന്റെ വീഡിയോ വൈറലായിരുന്നു. ബൈക്കിന്റെ വേഗം ബോധ്യപ്പെടുത്തുന്ന രണ്ട് വിഡിയോയുടെ അടിസ്ഥാനത്തിലാണ് ബൈക്ക് യാത്രക്കാരനെതിരേ നടപടി സ്വീകരിച്ചതെന്ന് ദുബൈ പൊലിസ് ജനറല്‍ ഡിപാര്‍ട്ടമെന്റ് ഓഫ് ട്രാഫിക് ഡയരക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മഹിര്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി.