National

ഔദ്യോഗിക വസതി രണ്ടാഴ്ചക്കുള്ളിൽ ഒഴിയും; സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ ഡിവൈ ചന്ദ്രചൂഡ്

പരമാവധി രണ്ടാഴ്ചക്കുള്ളിൽ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാധനങ്ങൾ എല്ലാം മാറ്റാൻ നടപടി തുടങ്ങി. ഫർണിച്ചർ അടക്കമുള്ളവ മാറ്റാൻ പത്ത് ദവിസം എടുക്കും. മാത്രമല്ല, സർക്കാരിൽ നിന്ന് വാടകയുടെ അടിസ്ഥാനത്തിൽ ലഭിച്ച് പുതിയ വസതിയിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന തന്റെ രണ്ട് പെൺമക്കൾക്ക് വീൽചെയറിൽ പോകാനുള്ള സൗകര്യമൊരുക്കണമെന്നും ചന്ദ്രചൂഡ് പറഞ്ഞു

ഇതിനായുള്ള കാലതാമസമാണ് വീട് ഒഴിയാൻ വൈകിയതിന് കാരണം. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഉടൻ ഒഴിയണമെന്ന് സുപ്രീം കോടതി അധികൃതർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി

വസതി ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി അധികൃതർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. വിരമിച്ച ശേഷം വസതിയിൽ തുടരാനാകുന്ന പരമാവധി കാലാവധി ആറ് മാസം വരെയാണ്. 2024 നവംബറിലാണ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ചത്.

Related Articles

Back to top button
error: Content is protected !!