Kerala

ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസ്; പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകരും കുറ്റക്കാർ

ഡിവൈഎഫ്‌ഐ പ്രവർത്തകനായ റിജിത്തിനെ വധിച്ച കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് കോടതി. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ ഒമ്പത് പേരാണ് കേസിലെ പ്രതികൾ. കുറ്റക്കാരണെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജനുവരി 7ന് വിധിക്കും.

2005 ഒക്ടോബർ 3നാണ് റിജിത്ത് കൊല്ലപ്പെടുന്നത്. കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന റിജിത്തിനെ ആർഎസ്എസ് ബിജെപി പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു. 19 വർഷം നീണ്ട വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.

വിധിയിൽ ആശ്വാസമുണ്ടെന്നും ഇതിനായി നീണ്ട കാലം കാത്തിരിക്കേണ്ടി വന്നെന്നും റിജിത്തിന്റെ അമ്മ ജാനകി പ്രതികരിച്ചു.

Related Articles

Back to top button
error: Content is protected !!